പാലക്കാട്: പാലക്കാട് ആലത്തൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും എതിരെ ആലത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ജനകീയ പദയാത്ര സംഘടിപ്പിച്ചു.
മണ്ഡലo കോൺഗ്രസ്സ് പ്രസിഡന്റ് എ.ഹാരിസിന്റെ നേതൃത്വത്തിൽ വെങ്ങനൂരിൽ നിന്ന് തുടങ്ങിയ ജാഥ കെ പി സി സി വൈസ് പ്രസിഡന്റ് രമ്യ ഹരിതാസ് ഉത്ഘാടനം ചെയ്തു. ആലത്തൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നവർ അഴിമതി കാട്ടുന്നതിനെതിരെയായിരുന്നു ജാഥ സംഘടിപ്പിച്ചത്.
സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കെ എം ഫെബിൻ ഉത്ഘാടനം ചെയ്തു. അധികാരത്തിന്റെ വെളിച്ചത്തിൽ ആ അധികാരം ഉപയോഗിച്ച് സ്വജീവിതം മെച്ചപ്പെടുത്തുകയാണ് ഭരണകക്ഷികൾ ചെയുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. വി. കനകാംബരൻ, തൃപ്പാളൂർ ശശി, ഷാഹിദ് ആലത്തൂർ, ജാഫർ വെങ്ങനൂർ, ലീലാവതി, തുടങ്ങിയവർ പങ്കെടുത്തു.






