പാലക്കാട്: പാലക്കാട് ആലത്തൂരിലെ സ്വാതി ജംഗ്ഷനിലെ കാവു പറമ്പിൽ ജെമിനി ഗ്രാന്റ് സർക്കസിന് തുടക്കമായി. അറുപത്തോളം ആഫ്രിക്കൻ കലാക്കാരൻമാരെ അണീയിച്ചൊരുക്കുന്ന ആദ്യ ഷോ സ്ഥലം എം.എൽ.എ. കെ.ഡി. പ്രസനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വൈസ് പ്രസിഡന്റ് ചന്ദ്രൻ പരക്കൽ സെക്രട്ടറി സെമിത്രാവ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്ക് കൂടുതൽ ഊന്നൽ നൽക്കി കൊണ്ട് ഗവൺമെന്റുമായി കൈ കോർത്താണ് സർക്കസ് നടക്കുന്നത്. 1951 ൽ ശങ്കർ സാറാണ് ഗുജറാത്തിൽ സർക്കസിന് തുടക്കം ഇട്ടത്. ഇന്ന് 75 വർഷങ്ങൾക്ക് ഇപ്പുറം അദ്ദേഹത്തിന്റെ മക്കൾ അജയ്ശങ്കറും അശോക് ശങ്കറുമാണ് സർക്കസ് നടത്തുന്നത്. കുട്ടിളെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും വിധമാണ് സർക്കസ് അവതരിപ്പിക്കുന്നത്. ശനിയും ഞായറും മൂന്ന് ഷോയും ബാക്കി ഉള്ള ദിവസങ്ങളിൽ രണ്ട് ഷോയുമാണ് നടക്കുക. ഇന്നലെ തുടങ്ങിയ ഷോ ഡിസംബർ ആദ്യ വാരത്തോടെ അവസാനിക്കും.






