Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുട്ടക്കറിയുടെ പേരിൽ തർക്കം; ഹോട്ടലുടമയെയും ജീവനക്കാരിയെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കം. ഹോട്ടലുടമയേയും ജീവനക്കാരിയെയും മാരകമായി മർദിച്ച രണ്ടുപേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ്‌ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ കഴിഞ്ഞ 9ന് വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

തുടർന്ന്, ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർത്ത കേസുകളിലെയും പ്രതികളാണ് ഇരുവരും. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ എസ്ഐ മിനിമോൾ, സിവിൽ പൊലീസ് ഓഫിസര്‍മാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Recent News

Advertisement
WhiteswanTV Footer