കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രപൂജാരി മരിച്ചു. തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയും ഓമശ്ശേരി തറോൽ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്–എയർപോർട്ട് റോഡിൽ വച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നമ്പൂതിരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ സംസ്കരിക്കും.






