Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“എൻ്റെ ഭർത്താവ് കൊലക്കുറ്റം ചെയ്ത പ്രതിയൊന്നുമല്ല”; സർക്കാരിന് സിന്ധുവിന്റെ കുറ്റപ്പെടുത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവിൽ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു. ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാന്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകാതെ, ഈ അവസ്ഥയില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ലെന്നും സിന്ധു ആരോപിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഡിഎംഒ ഓഫീസില്‍ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഹാജരാകാനാണ് പറഞ്ഞത്. എന്നാല്‍ അന്നാണ് വേണുവിന്റെ ചടങ്ങുകള്‍ വച്ചിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞ് വന്നാല്‍ മതി എന്ന് പറഞ്ഞ് കട്ട് ചെയ്തു. വീട്ടും വിളിച്ചിട്ട് വ്യാഴാഴ്ച വന്നാല്‍ മതി എന്ന് പറഞ്ഞു. എന്റെ ഭര്‍ത്താവ് കൊലക്കുറ്റം ചെയ്ത പ്രതിയൊന്നുമല്ല. ഞാന്‍ ഒരു ഭാര്യയാണ്. 16 ദിവസം കഴിയാതെ ഇവിടെ നിന്ന് ഇറങ്ങാന്‍ പറ്റില്ല. മരിച്ചിട്ട് എട്ട് ദിവസമാകുന്നതേയുള്ളു. തിരുവനന്തപുരത്തെത്താനാണ് പറയുന്നത് – അവര്‍ പറഞ്ഞു.

തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും അവര്‍ ഇങ്ങോട്ടാണ് വന്ന് അന്വേഷിക്കേണ്ടതെന്നും സിന്ധു പറഞ്ഞു. എന്റെ ഭര്‍ത്താവിന്റെ ഭാഗം വ്യക്തമാക്കാന്‍ ഞാന്‍ അങ്ങോട്ട് ചെന്ന് അവരുടെ കയ്യും കാലും പിടിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ മാനസികാവസ്ഥയില്‍ അവിടെ പോയി മൊഴി നല്‍കാന്‍ പറ്റുമെന്ന് തോന്നുന്നില്ല – സിന്ധു പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer