കോഴിക്കോട്:അടുത്തമാസം 11ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി.
യുഡിഎഫിനുള്ളിൽ കോൺഗ്രസും മുസ്ലിം ലീഗും കേരള പ്രവാസി അസോസിയേഷനും ആർ.എം.പി.ഐയും തമ്മിലാണ് ധാരണയായിരിക്കുന്നത്.മൊത്തം 19 വാർഡുകളുള്ള മാവൂർ പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കുന്നത് 1, 7, 10, 11, 13, 15, 17, 18 വാർഡുകളിലായിരിക്കും.മുസ്ലിം ലീഗ് മത്സരിക്കുന്നത് 2, 3, 4, 5, 8, 12, 14 വാർഡുകളിലായി.കേരള പ്രവാസി അസോസിയേഷൻ 6, 9 വാർഡുകളിലും ആർ.എം.പി.ഐ 19-ാം വാർഡിലും സ്ഥാനാർത്ഥികളെ ഇറക്കും.






