കോഴിക്കോട് : രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് വെട്ടി മാറ്റാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമായിട്ടാണ് എസ്.ഐ.ആർ നടപ്പിലാക്കുന്നത് എന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇ.പി. അൻവർ സാദത്ത് അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി കുന്ദമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. അമീൻ അധ്യക്ഷത വഹിച്ചു. സുബൈർ കുന്ദമംഗലം, എം.എ. സുമയ്യ, തൗഹീദ അൻവർ, എം.പി. ഫാസിൽ എന്നിവർ സംസാരിച്ചു. പി.എം. ഷെരീഫുദ്ധീൻ, എം.പി. അഫ്സൽ, എം.സി. മജീദ് എന്നിവർ നേതൃത്വം നൽകി. ഇൻസാഫ് പതിമംഗലം സ്വാഗതവും കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.






