കണ്ണൂർ : തലശ്ശേരി നഗരസഭയിൽ ഭരണത്തുടർച്ചയ്ക്ക് എൽ ഡി എഫ്. കഴിഞ്ഞ തവണ നേടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റും വോട്ടും ലക്ഷ്യമാക്കിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് നേരിടുന്നത്
കഴിഞ്ഞ തവണ എൽ ഡി എഫ് -37,യു ഡി എഫ് -7,ബി ജെ പി -8 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ ഡി എഫ് ൽ സിപിഐഎം ന് മാത്രം 33 സീറ്റുകൾ ഉണ്ട്. 3 സിപിഐ ക്കും 1 ഐ എൻ ൽ നുമാണ് ഉള്ളത്. യു ഡി എഫ് ൽ 4 സീറ്റ് മുസ്ലിം ലീഗിനും 3 സീറ്റ് കോൺഗ്രസ്സിനുമാണ് ഉള്ളത്.
ബി ജെ പി ഇത്തവണ കൂടുതൽ സീറ്റിൽ ജയിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. വാർഡ് പുനർനിർണ്ണായതോടെ 52 വാർഡ് എന്നത് 53 ആയി. 72483 വോട്ടർമാരാണ് ആകെയുള്ളത്. 33139 പുരുഷന്മാരും 39344 സ്ത്രീകളുമാണ് ഉള്ളത്. വോട്ടർമാരിൽ 7 പേർ പ്രവാസികളാണ്.










