Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വർഷങ്ങളായി ഒളിവിലായിരുന്ന വധശ്രമക്കേസിലെ പ്രതികളെ പിടികൂടി പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: വധശ്രമക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ പൊലീസ് പിടികൂടി. പുല്ലൂര്‍ അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ എ എം ഹമീദ് (56) ,അല്‍ത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് ഉഡുപ്പി ഹെബ്രിയില്‍ വെച്ച് പിടികൂടിയത്. അമ്പലത്തറ സ്വദേശികളായ മുനീര്‍, സമീര്‍ എന്നിവരെ സംഘം ചേര്‍ന്ന് വാള്‍ കൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നും നാലും പ്രതികളാണിവർ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 2021ലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി വൈ എസ് പി വി വി മനോജിന്റെ മേല്‍നോട്ടത്തില്‍ അമ്പലത്തറ ഇന്‍സ്പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ എ എസ് ഐമാരായ ജയരാജന്‍, ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബു, രതീശന്‍ ,സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗമായ എം വി നിഖില്‍ കുമാര്‍എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
WhiteswanTV Footer