മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി തിരൂരങ്ങാടി സോൺ സാന്ത്വനം സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണം നടന്നു.കുണ്ടൂർ സർക്കിളിന് കീഴിലുള്ള ചെറുമുക്ക് ടൗൺ യൂണിറ്റും കുണ്ടൂർ യൂണിറ്റും സംയുക്തമായാണ് ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകിയത്.
ഈ പ്രവർത്തനത്തിലൂടെ ആകെ 160 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടന്ന ഈ ഭക്ഷണ വിതരണത്തിന് സോൺ സെക്രട്ടറി നൗഫൽ ഫാറൂഖ് പള്ളിപ്പടി, കുണ്ടൂർ സർക്കിൾ സാന്ത്വനം സെക്രട്ടറി സഹദ് മുഹമ്മദ് അഹ്സനി കുണ്ടൂര്‍, ചെറുമുക്ക് ടൗൺ യൂണിറ്റ് ഫിനാൻസ് സെക്രട്ടറി ആസിഫ് സുറൈജി എന്നിവർ നേതൃത്വം നൽകി.






