സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗുരുവായൂർ, ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി സംഗീത സെമിനാർ ഗുരുവായൂർ ദേവസ്വത്തിന്റെ നാരായണീയ ഹാളിൽ സംഘടിപ്പിച്ചു. സംഗീതപ്രേമികൾക്ക് സമഗ്രമായ അറിവും അനുഭവസമ്പത്തും പങ്കുവെച്ച ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.

ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിച്ചു. വിശിഷ്ടാതിഥികളായി പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ബി.കെ. ഹാരിനാരായണനും സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററും പങ്കെടുത്തു.

ഡോ. ബേബി ശ്രീരം “കർണാടക സംഗീതത്തിന്റെ വിവിധ തലങ്ങൾ” എന്ന വിഷയത്തിൽ ആഴത്തിലുള്ള അവതരണം നടത്തി. അറക്കൽ നന്ദകുമാർ “രംഗങ്ങളിലെ ഈണങ്ങൾ” എന്ന വിഷയത്തിൽ വൈവിധ്യമാർന്ന സംഗീതാനുഭവങ്ങൾ പങ്കുവെച്ചു. ഡോ. കെ. മണികണ്ഠൻ ഗുരുവായൂർയും ആനയടി പ്രസാദും ചേർന്നാണ് സെമിനാർ നിയന്ത്രിച്ചത് .

അറക്കൽ നന്ദകുമാറിന്റെ ഈണത്തിന് ബി.കെ. ഹാരിനാരായണൻ വരികൾ രചിച്ച് പ്രേക്ഷകർക്ക് മുന്നിൽ ആലപിച്ചതായിരുന്നു ചടങ്ങിൽ ശ്രദ്ധേയമായ നിമിഷം. പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ഈ പ്രകടനം പരിപാടിക്ക് പ്രത്യേക ആകര്‍ഷണം നൽകി.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീതപാരമ്പര്യത്തെ ആദരിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും ഈ പരിപാടിയെ സമ്പന്നമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 17-ന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗ്രാമമായ പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളിൽ വിജയകരമായി നടന്നു.

ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഇന്ന് വൈകുന്നേരം മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.