കോഴിക്കോട് :കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തിരിച്ചു പിടിക്കുകയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനായി പുതുമുഖ സ്ഥാനാർഥികളെ ഉൾപ്പെടുത്തി സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. സംജിത്ത് അറിയിച്ചു.
പരിചയ സമ്പന്നരും യുവത്വത്തെയും എല്ലാത്തിനെയും സംയോജിപ്പിച്ചു കൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപിച്ചതെന്ന് സംജിത്ത് വ്യക്തമാക്കി. കുന്ദമംഗലത്ത് കോൺഗ്രസ്സിൽ നിന്ന് ഇത്തവണ 13 പേരാണ് മത്സരിക്കുന്നത്. അതിൽ ഒൻപത് പേരും പുതുമുഖങ്ങളാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യാതൊരു വിധത്തിലുള്ള അടിച്ചേൽപ്പിക്കലോ മേൽ കമ്മിറ്റിയുടെ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്നും സ്ഥാനാർത്ഥികൾ അവരുടെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നത് സ്ഥാനാർത്ഥികൾ അവരുടെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






