കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു യു.ഡി.എഫ്. 20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം.
മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ഇവരാണ്
ഗ്രാമറ്റം – സൂസൻ കുരുവിള, കുന്നേൽപീടിക – രഞ്ജു കെ. രാജു, പൊന്നപ്പൻ സിറ്റി – ആശാ സുനിൽ, കാട്ടാംകുന്ന് – ഏലിയാമ്മ ആന്റണി, താന്നിമറ്റം – ഷീല മാത്യു, പോരാളൂർ – ഷേർളി തര്യൻ, ചെവിക്കുന്ന് – എം. സി. ബാബു, മുളേക്കുന്ന് – പി. ജയചന്ദ്രൻ നായർ, കുറ്റിക്കൽ – അഡ്വ. സിജു കെ. ഐസക്ക്, ഇലക്കൊടിഞ്ഞി – കെ. ആർ. ഗോപകുമാർ, കയത്തുങ്കൽ – നിമ്മി എ. ജോർജ്, പറക്കാവ് – അച്ചാമ്മ തോമസ്, സബ് സ്റ്റേഷൻ – വി. ടി. ഫിലിപ്പോസ്, കുറിയന്നൂർ കുന്ന് – സ്മിത ഉല്ലാസ്, പള്ളിക്കുന്ന് – ജോളി പി. ഐസക്ക്, കാരിക്കാമറ്റം – സെബാസ്റ്റ്യൻ ജോസഫ്, പത്താഴക്കുഴി – പ്രവീൺ പ്രസാദ്.
കൂടാതെ, ജില്ലാ പഞ്ചായത്ത് പാമ്പാടി ഡിവിഷനിൽ പി. എസ്. ഉഷ കുമാരിയും ബ്ലോക്ക് പഞ്ചായത്ത് വള്ളൂർ ഡിവിഷനിൽ ജെ. ജി. പാലക്കലോടിയും പാമ്പാടി ഡിവിഷനിൽ മേരിക്കുട്ടി മാർക്കോസും യു.ഡി.എഫിനായി മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ എലക്കുടി ഡിവിഷനിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല.




