മലപ്പുറം: എടപ്പാൾ ടൗണിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനെ ചുമട്ട് തൊഴിലാളികൾ ചേർന്ന് സമയോചിതമായി ആശുപത്രിയിൽ എത്തിച്ചു.
ഉച്ചയ്ക്ക് 3.30ന് ഛർദ്ദിയോടെ കുഴഞ്ഞു വീഴുകയായിരുന്നു . എടപ്പാളിലെ
ചുമട്ട് തൊഴിലാളിയായ ജീവനും സുഹൃത്തും ചേർന്നാണ് ആദ്യം ശുകപുരം ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുവായൂർ സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.






