കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള സീറ്റ് തർക്കം ബഹിഷ്കരിത്തിലേക്ക് നീങ്ങിയത്തോടെ വെള്ളിയാഴ്ച്ച നിശ്ചയിച്ച യു ഡി എഫ് യോഗം ഉപേക്ഷിച്ചു. വൈകിട്ട് ഡി സി സി ഓഫീസിൽ നടന്ന ലീഗ് – കോൺഗ്രസ് ചർച്ചയും തീരുമാനമാക്കാതെ പിരിഞ്ഞു.
കോർപറേഷനിലെ സീറ്റ് തർക്കത്തിൽ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലയെന്നാണ് കോൺഗ്രസിന്റെയും, ലീഗിന്റെയും നിലപാട്. മൂന്ന് സീറ്റ് അധികം സീറ്റ് വേണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം. വാരം, വെത്തിലപ്പള്ളി, കടലായി സീറ്റുകളാണ് ലീഗ് കൂടുതൽ ആവിശ്യപെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പതിനെട്ട് സീറ്റേ നൽകു എന്ന നിലപാടിലാണ് കോൺഗ്രസ്സ് പകരം ലീഗിന്റെ കയ്യിലുള്ള രണ്ട് സീറ്റ് നൽകണമെന്ന ഡിമാൻഡ് വച്ചതോടെ ചർച്ചകൾ വഴിമുട്ടി. വെള്ളിയാഴ്ച്ച രാത്രി ഡി സി സി ഓഫീസിൽ വച്ച് കോൺഗ്രസ്സ് നേതാക്കളും മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ടും ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമാക്കാതെ പിരിഞ്ഞു.






