മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി എടവണ്ണപഞ്ചായത്തിൽ നാലു വാർഡുകളിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചളിപ്പാടം വാർഡിൽ സൈബുന്നീസ, ഐന്തൂരിൽ ഉസ്‌മാൻ പരപ്പൻ എന്നിവരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൽ ലത്തീഫ് കമ്പളത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ചളിപ്പാടം അധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം ഇ. മുഹമ്മദ്, ലിയാഖത്തലി കാഞ്ഞിരാല, ജാബിർ ചെമ്പക്കുത്ത്, ഉസ്‌മാൻ പരപ്പൻ, നാസിമുദ്ദീൻ ഓതായി, അയ്യൂബ് ചളിപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.






