മലപ്പുറം : തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിൻ്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ ‘സിൽസില’ അമ്യൂസ്മെന്റ് പാർക്കിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിജിലൻസ് സംഘം പരിശോധന നടത്തിയത്.
വിവിധ വിഭാഗങ്ങളിലെ രേഖകളും അക്കൗണ്ടുകളും പരിശോധിച്ചു. പാർക്കിന്റെ നടത്തിപ്പ് ചുമതലയിലുള്ളവരോടും ജീവനക്കാരോടും സംഘം വിവരങ്ങൾ തേടി. ചില പ്രധാനരേഖകൾ വിജിലൻസ് പിടിച്ചെടുത്തതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. കൂടുതൽ വിവരങ്ങൾ വിജിലൻസ് പുറത്തുവിട്ടിട്ടില്ല. പഴയ പരാതികൾ കുത്തിപ്പൊക്കിയെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന വിജിലൻസ് പരിശോധന കാര്യമാക്കുന്നില്ലെന്ന് അൻവർ.






