കോഴിക്കോട്: വെസ്റ്റ് ഹിൽ ഒന്നാം സർക്കിളിലെ ഹരിതകർമസേനാംഗങ്ങളായ വിജിതും ബിന്ദുവും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണ മൂക്കുത്തി ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. വെസ്റ്റ് ഹിൽ ഒന്നാം സർക്കിളിലെ 68-ാം വാർഡിൽ മാലിന്യശേഖരണത്തിനിടെയാണ് ഇവർക്ക് മൂക്കുത്തി ലഭിച്ചത്.
വെസ്റ്റ് ഹിൽ കനകാലയ ബാങ്കിന് സമീപത്തെ എസ്ഐ പ്രോസ്പെക്ട് ഫ്ലാറ്റിലെ താമസക്കാരിയായ കവിത സുനിലിന്റേതായിരുന്നു കളഞ്ഞുപോയ മൂക്കുത്തി. മാലിന്യശേഖരണത്തിനിടയിൽ ലഭിച്ച മൂക്കുത്തി ഉടൻ തന്നെ ഉടമസ്ഥന് തിരികെ നൽകാനുള്ള പരിശ്രമം ഇരുവരും ആരംഭിക്കുകയും, പിന്നീട് കവിത സുനിലിനെ കണ്ടെത്തി മൂക്കുത്തി കൈമാറുകയും ചെയ്തു.
അവരുടെ ഈ മാതൃകാപരമായ പ്രവർത്തനം നാട്ടുകാരുടെയും അധികൃതരുടെയും പ്രശംസ നേടിയിട്ടുണ്ട്. ഇരുവരും എലത്തൂർ ചെട്ടികുളം സ്വദേശികളാണ്. വെസ്റ്റ് ഹിൽ ഒന്നാം സർക്കിളിലെ 68-ാം വാർഡിലെ ഹരിതകർമസേനാംഗങ്ങളാണ് വിജിതയും ബിന്ദുവും






