കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ചെയർമാൻ കെ.കോയ അധ്യക്ഷനും, കൺവീനർ സമാൻ ചാലോളി സ്വാഗതവും പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന വക്താവ് ശ്രീ നിജേഷ് അരവിന്ദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലൻ ഫ്രാൻസിസ്, സി.കെ കാസിം,സിജെ ആന്റണി,എം ടി അഷ്റഫ്,എം സിറാജുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മിസ്ഹബ് കിഴരിയൂർ, യുനുസ് മാസ്റ്റർ, പി.പ്രേമദാസൻ , എം.ടി സെയ്ദ് ഫസൽ, അബ്ദു കൊയങ്ങോറൻ,മുഹമ്മദ് ദിശാൽ ,ഗസീബ് ചാലൂളി, സി വി ഗഫൂർ , സാദിക്ക് കുറ്റിപറമ്പ്, പി സി ബഷീർ, സലാം തേക്കും കുറ്റി, തുടങ്ങിയവർ സംസാരിച്ചു.
പ്രഖ്യാപിച്ച വാർഡുകളിലെ സ്ഥാനാർത്ഥികൾ വാർഡ് 1-ൽ ജംഷിദ് ഒളകര, വാർഡ് 2-ൽ ലീല വി.കെ., വാർഡ് 3-ൽ മുഷീർ പി.കെ., വാർഡ് 4-ൽ ഉമ്മു ഹബീബ, വാർഡ് 5-ൽ ബിജു പുത്തൻപുരക്കൽ, വാർഡ് 6-ൽ സുജിത രാജേഷ്, വാർഡ് 7-ൽ അമ്പിളി പീറ്റർ, വാർഡ് 8-ൽ സീനത്ത് കവണഞ്ചേരി, വാർഡ് 9-ൽ സ്മിത വി.പി., വാർഡ് 10-ൽ ആസ്യ ഉസ്മാൻ, വാർഡ് 11-ൽ സമാൻ ചാലൂളി, വാർഡ് 12-ൽ പി.എം. സുബൈർ ബാബു, വാർഡ് 13-ൽ സി.കെ. വിജീഷ്, വാർഡ് 14-ൽ റഷീഫ് കണിയാത്ത്, വാർഡ് 15-ൽ ഹസീന ബഷീർ, വാർഡ് 16-ൽ മുഹമ്മദ് ഹാജി, വാർഡ് 17-ൽ ജാഫർ ചോണാട്, വാർഡ് 18-ൽ എൻ.കെ. അൻവർ, വാർഡ് 19-ൽ അമീന ബാനു, വാർഡ് 20-ൽ റീന പ്രകാശ് എന്നിവരാണ്






