തൃശൂർ: വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായിവരുന്ന കുമരനെല്ലൂര്‍ ദേശത്തിന്റെ പൂരഘോഷങ്ങള്‍ക്ക് തുടക്കമായി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രുധിരമാല മഹാകാളികാവ് ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവമാണു ഉത്രാളിക്കാവ് പൂരം. എല്ലാ വര്‍ഷവും ഫെബ്രുവരി–മാര്‍ച്ച് മാസത്തിലാണു പൂരം നടക്കാറുള്ളത്.
ഉത്രാളിക്കാവ് പൂരത്തില്‍ അയല്‍ഗ്രാമ ക്ഷേത്രങ്ങളായ എങ്കക്കാട്, കുമാരനെല്ലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിഭാഗങ്ങള്‍ പങ്കെടുക്കും.
ഇതില്‍ കുമരനെല്ലൂര്‍ ദേശത്തിന്റെ പൂരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യയാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. കൊച്ചി ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍, പൂരം കോഓര്‍ഡിനേറ്റര്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.
കുമരനെല്ലൂർ ദേശം പൂരത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ പരിപാടികൾ ക്രോഡീകരിച്ച വീഡിയോയും ചടങ്ങിൽ പ്രകാശനം ചെയ്തു. എങ്കക്കാട് ദേശത്തിന്റെ പൂരാഘോഷത്തിനും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നാടന്‍ കലാവതരണം നടന്നു.






