തൃശ്ശൂർ : ചാലക്കുടിക്കടുത്ത് കാലടി പ്ലാൻ്റേഷനിൽ കാട്ടാന കൂട്ടത്തിനു സമീപം ആനവണ്ടി ബ്രേക്ക് ഡൌൺ ആയി. ചാലക്കുടിയിൽ നിന്നും പ്ലാൻ്റേഷനിലേക്ക് പോയ കെ എസ് ആർ ടി സി ബസാണ് വഴിയിൽ തകരാറിലയത് . തിങ്കളാഴ്ച രാവിലെ പ്ലാന്റേഷനിൽ ജോലിക്ക് പോയിരുന്ന തൊഴിലാളികളും വിദ്യാർഥികളും, ബസിൽ ഉണ്ടായിരുന്നു.
റോഡ് മുറിച്ച് കടന്നു പുഴയിലേക്ക് പോകാൻ ആനക്കൂട്ടം നിൽക്കുമ്പോൾ ആണ് ബസ് വന്നത്. ആനക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ ബസ് പെട്ടെന്ന് തകരാറിലായി നിൽക്കുക്കുകയായിരുന്നു . എന്നാൽ ആനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രകോപനവും ഉണ്ടായിരുന്നില്ല.
തുടർന്ന് ബസ്സിലെ യാത്രക്കാർ അതുവഴി വന്ന ബൈക്കിലും, നടന്നും സുരക്ഷിതമയി യാത്ര തുടർന്നു. കെഎസ്ആർടിസി ചാലക്കുടി ‘ഡെപ്പോയിൽ നിന്നും മെക്കാനിക്കുകൾ എത്തി വാഹനം ശെരിയാക്കി റോഡിൽ നിന്നും മാറ്റി.






