കണ്ണൂർ: തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷികയായി ഐ എഫ് എസ് ഉദ്യോഗസ്ഥയായ ആർ കീർത്തിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു.
തെരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബർ 25 മുതൽ അതാത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നീരിക്ഷകരുടെ ഡ്യൂട്ടി.




