സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോടഞ്ചേരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും, കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജേഷ് പി ആർ അധ്യക്ഷത വഹിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി മോളത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ ജി എസ് മണി , രാജേഷ് കൊട്ടാരപ്പറമ്പിൽ, സജിത കണ്ടപ്പൻ ചാലിൽ , ലാലൻ സി ജെ , ബിനീഷ് എ ബി തുടങ്ങിയവർ സംസാരിച്ചു.

വാർഡ് , ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്ക് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികളെ ഗിരീഷ് തേവള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു. കോടഞ്ചേരി പഞ്ചായത്തിൽ 18 വാർഡുകളിലേക്ക് ബിജെപി യും 3 വാർഡുകളിൽ എൻ.പി.പി യുമാണ് മത്സരിക്കുന്നത്.

വാർഡ് 1 – ജയൻ കെ എ, വാർഡ് 2 – ബാലൻ കെ, വാർഡ് 3 – ബിജീഷ് ടി എസ്, വാർഡ് 4 – രതീഷ് യു കെ, വാർഡ് 5 – ശ്രീദേവി കെ എൻ, വാർഡ് 6 – മോഹൻദാസ് പി ജി, വാർഡ് 7 – ശിവൻ ടി കെ, വാർഡ് 8 – അഗസ്റ്റിൻ മഠത്തിൽ ( NPP ), വാർഡ് 9 -, വാർഡ് 10 – സിബി തൂങ്കുഴി ( NPP), വാർഡ് 11- ഷിംജു രമേഷ്, വാർഡ് 12 – ബിന്ദു മനോജ്, വാർഡ് 13 – ജിഷ രാമചന്ദ്രൻ, വാർഡ് 14 – സരിത കെ എം, വാർഡ് 15 – ബവിത ബിജു, വാർഡ് 16 – സോളി ചാക്കോ ( NPP), വാർഡ് 17 – ജോസഫ് എൻ എം, വാർഡ് 18 – നിഷിത, വാർഡ് 19 – ഷാലിനി ജിജീഷ്, വാർഡ് 20- ബിജു, വാർഡ് 21 – സിന്ധു മണി. തുഷാരഗിരി ബ്ലോക്ക് ഡിവിഷൻ: ശാലിനി സുരേഷ് , കോടഞ്ചേരി ബ്ലോക്ക് ഡിവിഷൻ: രാജേഷ് പി.ആർ, ജില്ലാ ഡിവിഷൻ : പ്രിയ കെ ബിനീഷ് എന്നിവരാണ് എൻ.ഡി. എ സ്ഥാനാർത്ഥികളായി ജനവിധി തേടുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.