പൊന്നാനി : പൊന്നാനി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുൻ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നേതൃത്വം നൽകി.
മുൻ മന്ത്രിയും സിപിഎമ്മിന്റെ പൊന്നാനിയുടെ മുഖവുമായ ഇമ്പിച്ചി ബാവയുടെ വീട്ടിൽ നിന്നും വമ്പൻ പ്രകടനവുമായാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ
നാമനിർദേശ പത്രിക നൽകാനെത്തിയത്.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, എം.എൽ.എ പി.നന്ദകുമാർ,
എവറസ്റ്റ് ലത്തീഫ്, ഒ.ഒ. ഷംസു , ബിന്ദു സിദ്ധാർത്ഥൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം.




