Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു. പ്രാദേശിക സമയം 2.10നാണ് സംഭവമുണ്ടായത്. ദുബായിലെ അൽ മക്തും വിമാനത്താവളത്തിലായിരുന്നു സംഭവം. തേജസ് യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. അപകട വിവരം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.

ഇന്ത്യ നിർമ്മിച്ച വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപനചെയ്‌ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിർമ്മിച്ചത്. ലൈറ്റ് കോംബാക്‌ട് എയർക്രാഫ്‌റ്റായ ഈ വിമാനത്തിന് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയാണ് തേജസ് എന്ന പേര് നൽകിയത്. അപകടത്തെ തുടർന്ന് ദുബായ് എയർഷോ നിർത്തിവച്ചു.

Recent News

Advertisement
WhiteswanTV Footer