മലപ്പുറം: കൊണ്ടോട്ടി മേലങ്ങാടി നെയ്യൻ വീട്ടിൽ അജ്മൽ (29) ആണ് കാപ്പാ നിയമ പ്രകാരം മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജയിലിൽ അടച്ചത്. ഇയാൾക്ക് തേഞ്ഞിപ്പലം, കൊണ്ടോട്ടി,കാസർഗോഡ് ജില്ലയിലെ നീലേശ്വരം, സ്റ്റേഷനുകളിൽ മയക്കു മരുന്ന് കേസുകൾ നിലവിലുള്ളതാണ്. ഓഗസ്റ്റ് മാസത്തിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ലഹരി മരുന്നുമായി പിടിക്കപ്പെട്ട് റിമാൻഡിൽ ആയിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടികൾ തുടങ്ങുകയുമായിരുന്നു.
ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ കൊടുത്ത റിപ്പോർട്ടുകൾ പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിന്റെ ശുപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ ഇയാൾക്കെതിരെ ആറ് മാസം കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയായി കിടക്കുകയായിരുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുള്ളതാണ്.




