തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരം വഴി മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് മൃതദേഹം കരയിലേക്ക് കൊണ്ടുവന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ടൂറിസം പോലീസ് സ്ഥലത്തെത്തി. തുടർന്ന് വർക്കല, അയിരൂർ പോലീസ് സ്റ്റേഷനുകളെയും വിവരം അറിയിച്ചു. ഈ രണ്ട് സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായവരുടെ വിവരങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് വ്യക്തമാക്കി.






