തൃശ്ശൂർ :തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫും രംഗത്ത്. കൊരട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ലീല സുബ്രഹ്മണ്യന് വേണ്ടിയാണ് എംഎല്‍എ വീടുകള്‍ കയറിയത്. വാര്‍ഡ് സ്ഥാനാര്‍ത്ഥിക്ക് പുറമെ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ.ഷോണ്‍ പല്ലിശ്ശേരിയും,ബ്ലോക്ക് ഡിവിഷനിവലേക്ക് മത്സരിക്കുന്ന ലിജി അനില്‍കുമാറും ഉണ്ടായിരുന്നു,.
കോണ്‍ഗ്രസില്‍ റിബല്‍ ശല്യമുള്ള വാര്‍ഡ് കൂടിയാണിത്. നിലവിവെ ജില്ല പഞ്ചായത്തംഗമായി ലീല സുബ്രഹ്മണ്യന്‍ ഇത്തവണ കൊരട്ടി പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജനറല്‍ വാര്‍ഡായ മുരിങ്ങൂരില്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥിയായ ഷിമ സുധിനായിരുന്നു മെമ്പര്‍ ഇത്തവണ അവരുടെ ഭര്‍ത്താവ് കെ.എസ്.സുധിയാണ് സ്ഥാനാര്‍ത്ഥി.എന്‍ഡിഎയുടെ കെ.എ.അനില്‍കുമാറും.കോണ്‍ഗ്രസ് റിബലായി ലൈജു പാറേക്കാടനും മത്സര രംഗത്തുണ്ട്.
രണ്ട് തവണ ഇതിന് മുന്‍പ് ലീല സുബ്രഹ്മണ്യന്‍ വിജയിച്ചിട്ടുള്ള വാര്‍ഡാണിത്.കഴിയുന്നത്ര വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കൂടെ ഇറങ്ങണമെന്നാണ് ഉദ്യേശിച്ചിരിക്കുന്നത് എന്ന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അഭിപ്രായപ്പെട്ടു.




