മലപ്പുറം: കുറ്റിപ്പുറം മിനി പമ്പയിൽ തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടിക്ക് തുടക്കമായി. മിനിപമ്പയിൽ ഇപ്പോഴും ഇതര സംസ്ഥാന തീർത്ഥാടകർ വരികയും, കുളി കഴിഞ്ഞ് ഭക്ഷണം പാകം ചെയ്യ്ത് കഴിച്ച് ശേഷം അവശ്ഷ്ടങ്ങളും മാലിന്യങ്ങളും ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
തീർത്ഥാടകർ അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മൂന്ന് തൊഴിലാളികളെ ഗ്രാമപഞ്ചായത്ത് നിയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്തുകളും ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
മിനി പമ്പയിൽ പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുൾ സലീം, അസിസ്റ്റണ്ട് സെക്രട്ടറി വി.എം. സജി, രാജേഷ് പ്രശാന്തിയിൽ, പി.പി .അനീഷ്. പി.കെ.ഷിബിൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.






