തൃശ്ശൂർ: മേലൂർ സേവാഭാരതിയും തൃശ്ശൂർ അഹല്യ കണ്ണാശുപത്രിയിൽ ചേർന്ന് സൗജന്യ നേത്രതിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
മേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. എസ്തർ എം. ജെ ക്യാംപ് ഉദ്ഘാടനം ചെയ്തു. മേലൂർ സേവാഭാരതി വൈസ് പ്രസിഡൻ്റ് ദിലീപൻ പി.ആർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രഷറർ റോഷ്നി സി.എം, ജോയിൻ്റ് സെക്രട്ടറിമാരായ ധന്യ രാജേഷ്, ശിവരാജൻ എം എം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കൺവീനർ ദിവ്യ സുബീഷ്, ഐ ടി കോഡിനേറ്റർ ശ്യാം കൃഷ്ണ, സേവാ ഖണ്ഡ് പ്രമുഖ് പി വി. സത്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി






