Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 6411 സ്ഥാനാർഥികൾ, സൂക്ഷ്മപരിശോധന പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. അന്തിമ കണക്കനുസരിച്ച് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ആകെ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.

ഇതിൽ ഗ്രാമപഞ്ചായത്തുകളിൽ 4920 പേരും ബ്ലോക്ക് പഞ്ചായത്തുകളിൽ 569 പേരും ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും 6 നഗരസഭകളിലായി 816 പേരും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ വാകത്താനം (9) ഡിവിഷനിലാണ്.

നഗരസഭകളിൽ കോട്ടയം (237) നഗരസഭയിലാണ് കൂടുതൽ പത്രികകൾ ലഭിച്ചത്. കൂടാതെ, ഗ്രാമപഞ്ചായത്തുകളിൽ പനച്ചിക്കാട് (112) പഞ്ചായത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ കണ്ടത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച (നവംബർ 24) ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്. അതിനുശേഷം മത്സരരംഗത്തുള്ളവരുടെ യഥാർത്ഥ എണ്ണം വ്യക്തമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix