മലപ്പുറം: കെ ടെറ്റുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംബന്ധിച്ച് അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്ടിഎ താനൂർ സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി എഫ്ആർഡിഎ നിയമം പിൻവലിക്കുക നിർത്തി വെച്ച പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കണമെന്നും, എസ്ഐആർ തീവ്ര വോട്ടർപട്ടിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ബിഎൽഎമാരുടെ ജോലിഭാരം കുറയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ പുരം ജിഎൽപി സ്കൂളിൽ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിത ഉദ്ഘാടനം ചെയ്തു. കെ സി സജിത്ത് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി രത്നാകരൻ സംഘടനാ റിപ്പോർട്ടും, ഇ പത്മേഷ് പ്രവർത്തന റിപ്പോർട്ടും, എ രഞ്ജിത്ത് കണക്കും ബി ഹരീഷ്കുമാർ രക്തസാക്ഷി പ്രമേയവും, പി ആർ ലക്ഷ്മി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ സരിത, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ ഷാജേഷ് എന്നിവർ സംസാരിച്ചു. ജി ജയപ്രകാശ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി സതീശൻ സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : കെ സി സജിത്ത് (പ്രസിഡൻ്റ്), എ എൻ സവിത, കെ ഉണ്ണികൃഷ്ണൻ, പി ജി സതീഷ് (വൈസ് പ്രസിഡൻ്റ്), ഇ പത്മേഷ് (സെക്രട്ടറി), എ രഞ്ജിത്ത്, സി സനില, ബി ഹരീഷ്കുമാർ (ജോ.സെക്രട്ടറി), പി ആർ ലക്ഷ്മി (ട്രഷറർ).










