Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മരുന്നുകളുടെ ഗുണ നിലവാരം ; മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഡ്രഗ്സ് കൺഡ്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണ നിലവാരം ഇല്ലന്ന് കണ്ടെത്തിയ മരുന്നുകളിൽ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും ഉണ്ടെന്ന മനോരമയുടെയുടെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂറ്റിക്കൽ ലിമിറ്റഡ് ( KSDP) ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു. 

ഡ്രഗ്സ് കണ്ട്രോൾ നടത്തിയ പരിശോധനയിൽ പ്രേമേഹ രോഗികൾ കഴിക്കുന്ന ഗ്ലിമി പ്രൈഡ് എന്ന ഗുളിക കൃത്യസമയത്ത് വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ലയെന്നാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ ഇത് ഉൽപ്പാദനത്തിന്റെയോ, ഗുണ നിലവാര പ്രശ്നമോ ഉള്ളതിനലായിരുന്നില്ല. മരുന്ന് വാങ്ങിയ സ്ഥാപനം ആവശ്യമായ താപനിലയിൽ സൂക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ച്ചയായിട്ടാണ് കണക്കാക്കുന്നത്. താപനില, ഈർപ്പം എന്നിവ മരുന്നിന്റെ ഘടനയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. 

പരിശോധനയിൽ കണ്ടെത്തിയ മരുന്നിന്റെ അതേ ബാച്ച് മരുന്നുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തും. സ്വകാര്യ കമ്പനികൾ ഉൽപ്പാടിപ്പിക്കുന്ന കഫ് സിറപ്പുകളിലും മരുന്നുകളിലും ഗുണ നിലവാരം ഇല്ലയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കണമെന്നും സി ബി ചന്ദ്രബാബു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer