കോഴിക്കോട്: കുറ്റ്യാടിയില്‍ യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബയാണ് (43) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയുടെ പിറകു വശത്തായുള്ള ജനല്‍ വാതിലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. അയല്‍വാസിയാണ് ഷീബയുടെ മൃതദേഹം ആദ്യം കണ്ടത്.മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.






