കോഴിക്കോട് : കോഴിക്കോട് എസ്.എസ്.എഫ് ഹയർസെക്കൻഡറി സ്റ്റുഡൻസ് സമ്മേളനം(ഗാല) ഈ മാസം 29, 30 തീയതികളിൽ ജില്ലയിൽ നടക്കും.
കോഴിക്കോട് സൗത്ത് ജില്ലാ സമ്മേളനം 29ന് കടലുണ്ടിയിലും, നോർത്ത് ജില്ലാ സമ്മേളനം 30ന് കുറ്റ്യാടിയിലും വെച്ച് നടക്കുമെന്ന് എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജനറൽ സെക്രട്ടറി ശുഐബ് സി.വി. കുണ്ടുങ്ങൽ, നോർത്ത് ജനറൽ സെക്രട്ടറി റുവൈം നൂറാനി, ഷാഫി അഹ്സാനി കൂരാച്ചുണ്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലീം ജമാ അത്ത് ജനുവരിയിൽ സംഘടിപ്പിക്കുന്ന കേരളയാത്രയുടെ മുന്നോടിയായാണ് സമ്മേളനങ്ങൾ നടത്തുന്നത്.




