മലപ്പുറം : കാരക്കുന്ന് തടുങ്ങൽപ്പടിയിൽ കാറും ഓട്ടോറിക്ഷയും ഗുഡ്സ് വാഹനവും കൂട്ടിയിടിച്ച് വാഹനാപകടം. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ മറിഞ്ഞു.അപകടത്തെ തുടർന്ന് നിലമ്പൂർ മഞ്ചേരി റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാർ റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത കുരുക്കിന് കാരണമായത്. തുടർന്ന് നാട്ടുകാരും ചേർന്നു ഗതാഗതം പുനഃ സ്ഥാപിച്ചു.അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









