തിരുവനന്തപുരം : പാങ്ങോട് പട്ടാളക്യാമ്പിനുള്ളിൽ അതിക്രമിച്ചുകയറിയ ആളെ പിടികൂടി പോലീസിനു കൈമാറി. ഗുജറാത്ത് സ്വദേശിയായ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
ക്യാമ്പിൽ അതിക്രമിച്ചുകയറി ബഹളംവെച്ച ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പട്ടാളക്കാരാണ് പിടികൂടി പൂജപ്പുര പോലീസിനു കൈമാറിയത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾക്കെതിരേ കേസ് എടുത്തിട്ടില്ല. പിന്നീട് വിട്ടയച്ചു.






