കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 480 രൂപ വീതമാണ് ഇന്ന് കൂടിയിരിക്കുന്നത്.
ഗ്രാമിന് 60 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95680 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 11960 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്.
ഗ്രാമിന് മൂന്ന് രൂപ ഉയര്‍ന്ന് വെള്ളി 186 രൂപയെന്ന പുതിയ ഉയരം കുറിച്ചിരിക്കുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില.
പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 95,200 രൂപയായിരുന്നു.






