സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് കെട്ടിടം അപകടനിലയിൽ

കോട്ടയം: കെഎസ്ആർടിസിയിൽ  എത്തുന്നവർ ദയവായി മാറി നടക്കുക, അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അതും നന്ന്’. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിന്റെ ജനലുകൾ തൂങ്ങിനിൽക്കുന്നു. സിമന്റ് പാളികൾ അടർന്നുവീഴുന്നു. കെഎസ്ആർടിസി ജില്ലാ ഓഫിസ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ അവസ്ഥ ഇതാണ്.

മുകളിലത്തെ നിലകളിൽ ഓഫിസും താഴത്തെ നിലയിൽ കന്റീനുമാണ്.1970 കാലഘട്ടത്തിൽ പണിത കെട്ടിടമാണ്. സ്റ്റാൻഡ് പൊളിച്ചുപണിതപ്പോൾ മുകളിലത്തെ നിലയിൽ ഓഫിസിനുള്ള സൗകര്യം ഉണ്ടാക്കുമെന്നും അപകടാവസ്ഥയിലുള്ള ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞെങ്കിലും  നടന്നില്ല. കെട്ടിടത്തിന്റെ തൂണുകളുടെ അടിഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ ഷേഡിനടിയിലെ ചെറിയ കഷണം കോൺക്രീറ്റ് അടർന്നുവീണ് സ്റ്റാൻഡിലെ ടാക്സി ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.

കോട്ടയം ടിബി റോഡിലെ നടപ്പാതയുടെ വശത്തുള്ള ശുചിമുറി കെട്ടിടം, മുഖ്യ കെട്ടിടത്തിൽ നിന്നുള്ള ബന്ധം വിട്ട് നിലംപതിക്കുമെന്ന അവസ്ഥയിലാണ്. അടിഭാഗം അടർന്നിടത്ത് സിമന്റ് കുഴച്ചിട്ടിട്ടുണ്ട്. മുഖ്യ കെട്ടിടത്തിൽനിന്നു ശുചിമുറിയുടെ ഭിത്തി വേർപെട്ട വിടവിൽ തടിപ്പട്ടിക രണ്ടു ഭിത്തികളിലുമായി അടിച്ചിട്ടുണ്ട്. ശുചിമുറിയുടെ സെപ്റ്റിക് ടാങ്കും നിറഞ്ഞ്  പ്രദേശമാകെ വലിയ ദുർഗന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement