തിരുവനന്തപുരം: കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണമെന്നും രാത്രി ചികിത്സാസൗകര്യം ഏർപ്പെടുത്തണമെന്നും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) കാട്ടാക്കട മേഖലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കാട്ടാക്കട ജോയിൻറ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.ജി.പദ്‌മകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ജെ.എം.സജി അധ്യക്ഷനായി. ജോയിൻറ് കൗൺസിൽ സൗത്ത് ജില്ലാ ട്രഷറർ എസ്.ജയരാജ്, കെഎൽഐയു സംസ്ഥാന സെക്രട്ടറി എൻ.ജയകുമാർ, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജെ.എം.സജി (പ്രസി.), എം.ആർ.ലതിക, ആർ.രമ്യ (വൈസ് പ്രസി.), ബാലു മഹേന്ദ്ര (സെക്ര.), എസ്.ശ്രീജിത്ത്, അംജദ് (ജോ. സെക്ര.), സി.ആർ.സുനിൽകുമാർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.






