തൃശ്ശൂർ : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്വിഫ്റ്റ് കാറിൽ ഇടിച്ച് അപകടം. പുന്നയൂർകുളത്തുള്ള ശാന്തി ഹോസ്പിറ്റലിനു സമീപമാണ് സംഭവം നടന്നത്.
അപകടത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നായ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിടുകയായിരുന്നെന്നും കാറിൽ ഇടിച്ച് മറിഞ്ഞു വീഴുകയാണെന്നും നാട്ടുകാർ പറഞ്ഞു.






