പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി.
ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജംഗ്ഷൻ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ഷൊർണൂർ ജംഗ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും.
ഡിസംബർ 10, 17 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ ജംഗ്ഷൻ- കോഴിക്കോട് പാസഞ്ചർ യാത്ര ഫറോക്കിൽ അവസാനിപ്പിക്കും. ഫറോക്കിനും കോഴിക്കോടിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
ഡിസംബർ 21, 27 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56608 നിലമ്പൂർ റോഡ്- പാലക്കാട് ജങ്ഷൻ പാസഞ്ചർ യാത്ര ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.




