Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് ജനമുന്നേറ്റ യാത്ര നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര നടത്തി. കിഴക്കൻ മേഖല പടിഞ്ഞാറൻ മേഖല എന്നിങ്ങനെ രണ്ട് മേഖലകളാക്കി തിരിച്ചായിരുന്നു റാലി. രാവിലെ 9 മണിക്ക് തുടങ്ങി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും സന്ദർശനം നടത്തി വൈകിട്ട് 7 മണിയോടെ ഓമശ്ശേരിയിൽ യാത്ര സമാപിച്ചു. യുഡിഎഫ് ചെയർമാൻ ഒ എം ശ്രീനിവാസനും കൺവീനർ യുകെ ഹുസൈൻ ഓമശ്ശേരിയും രണ്ട് മേഖലകളിലായി യാത്രയെ നയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുകളും പൊതു മദ്ധ്യത്തിൽ ചർച്ചയാക്കുകയാണ് റാലിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ യുകെ ഹുസൈൻ ഓമശ്ശേരി പറഞ്ഞു.

ഓമശ്ശേരിയിൽ നടന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസിഡണ്ട് അഡ്വ പ്രവീൺകുമാർ, പ്രഭാഷകൻ അഷ്കർ ഫറോക്ക് തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫ് നേതാക്കളും സ്ഥാനാർത്ഥികളും പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix