സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫിന്റെ വ്യാജപ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഇരട്ട വോട്ടിന്റെ പേരിൽ തനിക്കെതിരെ യുഡിഎഫ് നടത്തുന്ന നുണപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ശീതു ശിവേഷ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വാർഡ് 20-ലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ശീതു ശിവേഷ്.​ വാർഡ് 20-ലെ ഒന്നാം ബൂത്തിലെ 977 ക്രമനമ്പർ പ്രകാരമാണ് ശീതു ശിവേഷ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ, സ്ഥാനാർഥിക്ക് രണ്ടാം ബൂത്തിലും വോട്ടുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് വാർത്താസമ്മേളനം നടത്തി വ്യക്തിഅധിക്ഷേപം നടത്തി പ്രചാരണം ആരംഭിച്ചത്.

ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റിൽ രണ്ടാം ബൂത്തിലെ 1425-ാം ക്രമനമ്പറിൽ തന്റെ പേര് ഉൾപ്പെട്ടിരുന്നുവെന്ന് ശീതു ശിവേഷ് ചൂണ്ടിക്കാട്ടി. ലിസ്റ്റ് പ്രസിദ്ധീകരിച്ച സമയത്ത് വന്ന ഈ തെറ്റ് തിരുത്തി, പ്രിസൈഡിങ് ഓഫീസറെയും റിട്ടേണിങ് ഓഫീസറെയും വിവരമറിയിക്കണമെന്നും, ഏതെങ്കിലും സാഹചര്യത്തിൽ ബൂത്ത് രണ്ടിൽ തന്റെ പേരിൽ വോട്ടുചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യമുയർത്തിയിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement