മലപ്പുറം : കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമുഹമാധ്യമങ്ങ ളിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കെ പുരം സ്വദേശി തലപ്പള്ളി അജീഷിനെ(45)യാണ് താനൂർ പൊലീസ് പിടികൂടിയത്. അതിജീവിതയുടെ ചിത്രം ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. താനൂർ ഇൻസ്പെക്ടർ കെ ടി ബിജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിത്രം പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു.






