Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ല ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് 2025 ന്റെ പശ്ചാത്തലത്തിൽ, ജില്ല ഇൻഫർമേഷൻഓഫീസും ജില്ല തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് സമഗ്രമായ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി. ജില്ല കലക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹിൽ കുമാർ സിംഗ് ആണ് ഗൈഡിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കും സ്ഥാനാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപകരിക്കാവുന്ന പ്രധാന വിവരങ്ങൾ ഏകോപിപ്പിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഗൈഡിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടന, ഓരോ സ്ഥാപനത്തിന്റെയും വാർഡുകളുടെ എണ്ണം, ഡീലിമിറ്റേഷനുശേഷമുള്ള പുതുക്കലുകൾ, വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റുകളുടെ വിവരം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ കോൺടാക്റ്റ് വിവരങ്ങൾ, പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക, സ്വീകരണ-വിതരണ കേന്ദ്രങ്ങൾ, വോട്ടർമാരുടെ അടിസ്ഥാന വിവരങ്ങൾ, ജില്ലാതലത്തിലെ പ്രധാന ഫോൺ നമ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച സമഗ്ര ചിത്രം ഗൈഡ് അവതരിപ്പിക്കുന്നു.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ, വോട്ടർമാർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, പ്രചാരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ തുടങ്ങിയവയും ഗൈഡിൽ വ്യക്തമായി ഇവർ ചേർത്തിട്ടുണ്ട്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങളും പുതിയ ഗൈഡിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പ്രകാശന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ ഡോ. എസ്. മോഹനപ്രിയ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുല്കരീം, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ എന്നിവരും പങ്കെടുത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിവര സുതാര്യതയും വോട്ടർമാരുടെ പങ്കാളിത്തവും വർധിപ്പിക്കുന്നതിൽ ഈ ഗൈഡ് നിർണായകമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer