കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നരിക്കുനിയിൽ വമ്പൻ റാലികൾ നടത്തി ഇരു മുന്നണികളും പ്രചരണം സജീവമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നരിക്കുനിയിൽ ഇരു മുന്നണികളും നടത്തിയ റാലികളിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഡിസംബർ മൂന്നാം തിയ്യതി നരിക്കുനി ഇ. എം.എസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ഓപ്പൺ സ്റ്റെജിൽ സമാപിച്ച എൽഡിഎഫ് റാലി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇന്നലെ നടന്ന യുഡിഎഫ് റാലി നരിക്കുനി പാറന്നൂരിൽ നിന്നും ആരംഭിച്ചു ഓപ്പൺ സ്റ്റെജിൽ ശ്രീ. എംകെ രാഘവൻ എംപി ഉദ്ഘാടനം നിർവഹിച്ചു.
ഇരു റാലികളിലും നൂറ് കണക്കിന് പ്രവർത്തകർ പങ്കാളികളായി. ഗൃഹസന്ദർശനത്തിലും ഇരു മുന്നണികളും പരമാവധി ആളുകളെ കണ്ട് വോട്ട് തങ്ങൾക്ക് ഉറപ്പിക്കാനുള്ള അവസാന ഘട്ട പ്രവർത്തനങ്ങളിലാണ്.





