മലപ്പുറം: ജൈവ വൈവിദ്യ സംരക്ഷണ ബോധവല്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ആതവനാട് മർകസ് കോളേജുമായി ചേർന്ന് ദ്വിദിന സെമിനാർ സംഘടിപ്പിച്ചു. മുൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി . സൈദലവി ഉദ്ഘാടനം ചെയത പരിപാടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഡെപ്യൂട്ടി മാനേജർ മഹേഷ് കുമാർ, കോഴിക്കോട് സർവ്വകലാ ശാല ബോട്ടണി വിഭാഗത്തിലെ ഡോ :സി . പ്രമോദ് , ഡോ . സി .പി . മുഹമ്മദ് കുട്ടി , ഡോ . കെ .പി .വിമൽ ,പ്രൊഫ : പി . വി . ഹംസ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു .വൈസ് പ്രിൻസിപ്പാൾ സി .സി .മുഹമ്മദ് ഷാഫി സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു .






