സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വടകര നഗരസഭയില്‍ ആറു പതിറ്റാണ്ടിലേറെ കാലത്തെ ഇടതുഭരണത്തിന് അന്ത്യം: ആർഎംപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വടകര നഗരസഭയില്‍ ആറു പതിറ്റാണ്ടിലേറെ കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കുമെന്നും 32 സീറ്റെങ്കിലും നേടി യുഡിഎഫ്-ആര്‍എംപിഐ സഖ്യം അധികാരത്തിലെത്തുമെന്നും നേതാക്കള്‍ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വടകരനഗര ഭരണത്തോട് നാട്ടുകാര്‍ക്കുള്ള അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും പ്രസ് ക്ലബിന്റെ തദ്ദേശം 2025 മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് യുഡിഎഫ്-ആര്‍എംപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കാണാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. എത്രയോകാലമായി ഉപ്പുവെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ടവരാണ് വടകരക്കാര്‍. മാര്‍ച്ച് മുതല്‍ മെയ് വരെ ഉപ്പുവെള്ളമാണ് വടകര നഗരത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന് പരിഹാരം കാണാന്‍ ഇക്കാലം വരെ ഭര്‍ണക്കാര്‍ക്കായിട്ടില്ല. സമഗ്രമായ അഴുക്കുചാല്‍ പദ്ധതി ഇല്ലാത്തതിന്റെ ദുരിതം പേറുകയാണ് നാട്. ഒരു പ്രയോജനവുമില്ലാത്ത ലിങ്ക് റോഡിന്റെ അവസ്ഥ ഏവര്‍ക്കും അറിയാം. പാമ്പ് റോഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഉറങ്ങാത്ത നഗരമെന്നായിരുന്നു വടകരയെ വിശേഷിപ്പിച്ചിരുന്നത്.

ഇപ്പോള്‍ രാത്രി എട്ട് മണിയാകുമ്പോഴേക്കും നഗരം വിജനമാവുന്നു. നായകളുടെ വിഹാരകേന്ദ്രമാവും തെരുവ്. രണ്ടായിരത്തില്‍പരം കടകളാണ് അടഞ്ഞുകിടക്കുന്നത്. ബിഒടി അടിസ്ഥാനത്തില്‍ പണിത ഹോളിഡേ മാള്‍ പതിനാലു വര്‍ഷമായിട്ടും തുറന്നില്ല. ലൈസന്‍സ് ഫീസിനത്തിലും നികുതിയിനത്തിലും നഗരസഭക്ക് കിട്ടേണ്ട തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കോട്ടപ്പറമ്പ് വികസനം എന്തേ നടപ്പായില്ല. സ്റ്റേഡിയങ്ങള്‍ നശിപ്പിക്കുന്നു. അറവ്ശാലയില്ലാത്തതിനാല്‍ തോന്നുന്നിടത്താണ് ആടുമാടുകളെ കശാപ്പു ചെയ്യുന്നത്. റോഡുകളുടെ സ്ഥിതി ദയനീയമാണ്. പാര്‍ക്കിംഗ് സൗകര്യമില്ല.

ഇതോടൊപ്പം തന്നെയാണ് വ്യാപകമായ അഴിമതിയും. ഭരണം കുത്തഴിഞ്ഞതിന്റെ ഉദ്ദാഹരമാണിത്. സമീപ പഞ്ചായത്തുകള്‍ പലതും മുന്നേറിയപ്പോള്‍ വടകരയുടെ പോക്ക് പിന്നോട്ടാണ്. വികസനമുരടിപ്പാണ് വടകരയിലെന്നും മാറ്റം ഉറപ്പാണെന്നും നേതാക്കള്‍ പറഞ്ഞു. വടകരയില്‍ ബിജെപി ശക്തിയേയല്ലെന്നും ഇത്തവണ അവര്‍ക്ക് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും ഇവര്‍ പറഞ്ഞു. യുഡിഫ് മുനിസിപ്പല്‍ കണ്‍വീനര്‍ പി.എസ്. രഞ്ജിത്ത്കുമാര്‍, പ്രതിപക്ഷ നേതാവ് വി.കെ.അസീസ്, ആര്‍എംപിഐ ജില്ലാ കമ്മിറ്റി അംഗം ആര്‍.റിജു എന്നിവര്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് വി.പി.പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് വളയം സ്വാഗതവും ട്രഷറര്‍ വിനു മേപ്പയില്‍ നന്ദിയും പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.