Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപാദാസ് മുന്‍ഷി കേരളത്തിലേക്കില്ല, രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച്ചയും കഴിഞ്ഞു; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഒന്‍പതാം ദിവസവും ‘വെളുത്തപുക കാണാതെ’ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഇന്ന് കേരളത്തിലേക്കില്ല. യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിപ്പ് വന്നു. ദീപാ ദാസ് മുന്‍ഷി ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയും അവസാനിച്ചു. രാഹുല്‍ സ്വന്തം വസതിയിലേക്ക് മടങ്ങി. ഇതിന് ശേഷവും പ്രത്യേക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രഖ്യാപനം ഇന്നിനി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

എങ്കിലും മൂന്ന് നേതാക്കളുടെ ക്യാമ്പും ഇപ്പോഴും പ്രതീക്ഷയിലാണ്. ആലുവയിലെ വിഡി സതീശന്റെ വീടിന് മുന്നില്‍ രാത്രി വൈകിയും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix